ദിലീപ് – മഞ്ജു താര ദമ്പതികൾ
പിരിയാൻ പോവുകയാണ് എന്ന വാർത്ത ആദ്യമൊക്കെ വ്യാജ വാർത്തയായി മാത്രമാണ് മലയാളികൾ കണ്ടത്.
കാരണം പിരിയുകയാണ് എന്ന രീതിയിലുള്ള വാർത്തകൾ പുറത്തു വരുന്ന സമയം മഞ്ജു ഒരുപാട് ഇന്റർവ്യുകൾ ചെയ്തിരുന്നു. അതിലെല്ലാം തന്റെ ഭർത്താവും നടനുമായ ദിലീപിന്റെ ഹാർഡ് വർക്കിനെ കുറിച്ചും സന്തുഷ്ട കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആയിരുന്നു.
ഇന്നും അറിയാതെ പലരിലും മഞ്ജു ദിലീപ് എന്ന പേരുകൾ വന്നുപോകും. കാരണം ഒരു സമയത്ത് മലയാളികൾ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന സ്നേഹിച്ചിരുന്ന താര ജോഡികളായിരുന്നു ഇവർ ഇരുവരും. പക്ഷെ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു.
മഞ്ജുവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എപ്പോഴും മഞ്ജുവിന്റെ കഴിവിനെയും അഭിനയ മികവിനെയും പുകഴ്ത്തിയാണ്അ ദിലീപ് സംസാരിക്കുക.
എന്നാൽ മഞ്ജു അന്നും ഇന്നും എന്നും അത്തരം ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയാണ് പതിവ്.
വർഷങ്ങൾക്ക് ശേഷം സിനിമയിലേക്കുള്ള മഞ്ജുവിന്റെ മടങ്ങി വരവിൽ ഏറെ പ്രതിഷേധം അറിയിച്ചിരുന്നത് ദിലീപ് ആയിരുന്നു എന്ന് പല സംവിധായകരും അഭിപ്രായപ്പെട്ടിരുന്നു.
നാദിർഷായാണ് ദിലീപിനെ സിനിമ രംഗത്തും അല്ലാതെയും താരമാക്കി മാറ്റിയത് എന്നതുകൊണ്ട് ഇരുവർക്കുമിടയിൽ വലിയൊരു ആത്മബന്ധമുണ്ട്.
ഇവരുടെ കുടുംബങ്ങൾ തമ്മിലും ആ അടുപ്പം നിലനിൽക്കുന്നുണ്ട്.
അതുകൊണ്ട് തന്നെയാവാം മഞ്ജുവും നാദിർഷായും തമ്മിൽ പണ്ടുണ്ടായിരുന്ന ഒരു സ്നേഹബന്ധവും സൗഹൃദവും ഇപ്പോഴില്ലാത്തത്.
ഇപ്പോഴും മഞ്ജു എന്റെ നല്ല സുഹൃത്തായിട്ടാണ് ഞാൻ കാണുന്നത് എന്നാണ്
നാദിർഷ മഞ്ജുവിനെക്കുറിച്ച് പറയുന്നത്.
എന്നാൽ മകളുടെ വിവാഹ സമയത്ത് എല്ലാവരെയും ക്ഷണിച്ച സമയത്ത് ഞാൻ മഞ്ജുവിനെയും ക്ഷണിക്കാനായി ഫോണിൽ വിളിച്ചിരുന്നു. മകളുടെ വിവാഹമാണ് വരണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ താൻ തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നും നാദിർഷ പറയുന്നു.
ആ സംഭവം തന്നെ വിഷമിപ്പിച്ചു എന്നും നാദിർഷാ പറയുന്നു.
താനും ദിലീപും മഞ്ജുവും തമ്മിലുള്ള സന്തോഷകരമായ നിമിഷങ്ങൾ എല്ലാം ഇന്നും എന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ട്.
പക്ഷെ അതെല്ലാം മഞ്ജു മറന്ന പോലെയാണ് പെരുമാറ്റം എന്നാണ് നാദിർഷാ പറയുന്നത്.
അവർ തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് താൻ രണ്ടാളോടും ഇതുവരെ ചോദിച്ചിട്ടില്ല. അവർ പുറത്ത് ആരോടും ഇതേ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ട് അത് കൊണ്ട് വിഷമിപ്പിക്കേണ്ട എന്നു കരുതി താൻ ഒന്നും ചോദിച്ചില്ല എന്നും നാദിർഷ വ്യക്തമാക്കുന്നു.
എന്തുതന്നെ ആണെങ്കിലും തന്റെ സ്വസ്ഥമായ ജീവിതത്തിൽ നിന്നും പറിച്ചെറിയേണ്ടവരെ പറിച്ചെറിഞ്ഞു തന്നെയാണ് ജീവിക്കുന്നത്
എന്ന് മഞ്ജു പലതവണ പറഞ്ഞുകഴിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം