2023ൽ ഇതുവരെ ഒരുപിടി നല്ല ഫോണുകൾ നമുക്ക് മുൻപിലെത്തിയിരുന്നു. പലവിഭാഗങ്ങളിലായി പല ബജറ്റിലുള്ള, വ്യത്യസ്‌ത ഉപയോക്താക്കളെ ലക്ഷ്യമിടുന്ന നിരവധി ഫോണുകൾ അവതരിക്കപ്പെട്ടു കഴിഞ്ഞു. അതിൽ വൻകിട ബ്രാൻഡുകളുടെ പ്രീമിയം സ്‍മാർട്ട് ഫോണുകൾ മുതൽ ഇടത്തരം-ചെറിയ കമ്പനികളുടെ ഫോണുകൾ വരെ ഉണ്ട്.
നിലവിൽ 5ജി സ്‍മാർട്ട് ഫോണുകളുടെ വിപണി വലിയ രീതിയിൽ വിപുലീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധി ഫോണുകളാണ് ചെറിയ കാലയളവിൽ വിപണയിലേക്ക് എത്തുന്നത്. വൺപ്ലസ് 12, റെഡ്‌മി 13C, iQOO 12 തുടങ്ങിയ 5G ഫോണുകൾ വരും ദിവസങ്ങളിലോ ഈ മാസം പല ആഴ്‌ചകളിലായോ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
വ്യത്യസ്‌ത തലങ്ങളിലുള്ള ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഫോണുകളാണ് ഇവ. അതിനാൽ തന്നെ ഈ ഫോണുകൾ കാത്തിരിക്കുന്ന ഉപയോക്താക്കൾ ഏറെയാണ്. ഡിസംബറിൽ വരാനിരിക്കുന്ന 5ജി ഫോണുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
വൺ പ്ലസ് 12 വൺപ്ലസ് 12 ഡിസംബർ 5ന് ചൈനയിൽ അവതരിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്, ആഗോള ലോഞ്ച് ജനുവരിയിൽ നടക്കുമെന്നാണ് സൂചനച്ചു. ഈ ഫോണിന്റെ ഔദ്യോഗിക ലോഞ്ചിംഗിന് മണിക്കൂറുകൾ ശേഷിക്കുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന ഈ 5ജി ഫോണിനെക്കുറിച്ചുള്ള ഒട്ടുമിക്ക എല്ലാ വിശദാംശങ്ങളും പുറത്തായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഫോണിൽ പുതിയ സ്‌നാപ്പ് ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്‌മി 13സി ഡിസംബർ 6നാണ് ഈ ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. റെഡ്‌മി 13സി 5ജിയും ഈ ആഴ്‌ച തന്നെ അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഈ ബജറ്റ് ഫോണിന് 6 എൻഎം മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രൊസസറാണെന്ന് കമ്പനി സ്ഥിരീകരിച്ചു.
50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുള്ള റെഡ്‌മി 13 സി സ്‌മാർട്ട്‌ഫോണിന് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ടാകുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. iQOO 12 അടുത്തിടെ ചൈനയിൽ ഈ ഫോൺ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് ഡിസംബർ 12ന് ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ഫോണിന്റെ സവിശേഷതകൾ നേരത്തെ തന്നെ പുറത്തുവന്നതാണ്.
ഇതിൽ 1.5കെ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ഉണ്ടാവും. ഫോണിൽ മെച്ചപ്പെട്ട പ്രകടനം വാഗ്‌ദാനം ചെയ്യുന്ന 5,000mAh ബാറ്ററിയുണ്ട്. ഒപ്പം 120W ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയും കമ്പനി നൽകിയിട്ടുണ്ട് എന്നതാണ് സവിശേഷത.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു