ഹേഗ്: ഫലസ്തീനില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന് ഫൈറ്റര്‍ ജെറ്റ് പാര്‍ട്‌സ് നല്‍കുന്നതിന് നെതര്‍ലൻഡ്‌സിനെതിരെ രാജ്യത്തെ കോടതിയില്‍ തന്നെ കേസ്.എഫ് 35 ഫൈറ്റര്‍ ജെറ്റ് പാര്‍ട്‌സ് നല്‍കുന്നതിലൂടെ ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ ഭാഗമായെന്ന് കാണിച്ചാണ് നെതര്‍ലൻഡ്‌സ് ഭരണകൂടത്തിനെതിരെ ഹേഗ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹരജി.
A Dutch court is set to hear a case accusing the state of complicity in war crimes in Gaza due to its supply of plane parts for Israeli bombers https://t.co/yAI7IOjrdC pic.twitter.com/Z1bGzliAdB
— Al Jazeera English (@AJEnglish) December 4, 2023
ആംനസ്റ്റി ഇൻറര്‍നാഷണല്‍ ആൻഡ് ഓക്‌സ്ഫാമിന്റെ ഡച്ച് ഘടകമാണ് ഹരജി നല്‍കിയിരിക്കുന്നത്. യുദ്ധം തുടരവേ ഇസ്രായേലി ഫൈറ്റര്‍ ജെറ്റുകള്‍ക്ക് വേണ്ട പാര്‍ട്‌സുകള്‍ കയറ്റിയയക്കാൻ അനുവദിക്കുന്നതിലൂടെ നെതര്‍ലൻഡ്‌സ് മാനവിക നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തി. അതിനാല്‍ പാര്‍ട്‌സുകള്‍ കയറ്റുമതി ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
#BREAKING
Human rights groups have filed a case in a Dutch court charging the Netherlands of complicity in war crimes in Gaza.The Dutch state is exporting plane parts for the Israeli F-35 fighter jets. pic.twitter.com/wlFHOMtJKl
— Geo Maestro (@mavi9261) December 4, 2023
യുഎസ് ഉടമസ്ഥതയിലുള്ള എഫ് 35 പാര്‍ട്‌സിന്റെ നിരവധി പ്രാദേശിക വെയര്‍ഹൗസുകളിലൊന്ന് നെതര്‍ലൻഡ്‌സിലാണ്. ഇസ്രായേലടക്കമുള്ള ഇടങ്ങളിലേക്ക് ഇവിടെ നിന്ന് അവ കൊണ്ടുപോകുന്നുണ്ട്. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഗസ്സയിലെ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് ഒക്‌സ്ഫാം നവിബടക്കമുള്ളവര്‍ നല്‍കിയ ഹരജിയില്‍ കുറ്റപ്പെടുത്തി. സഖ്യരാജ്യങ്ങളോടുള്ള വാണിജ്യപരമോ രാഷ്ട്രീയപരമോ ആയ ബാധ്യതകള്‍ നെതര്‍ലൻഡ്സ് നിറവേറ്റുന്നതിനേക്കാള്‍ പ്രധാനം യുദ്ധക്കുറ്റങ്ങള്‍ തടയുകയാണെന്നും അവര്‍ വാദിച്ചു.
Three human rights organisations are taking the Dutch state to court over involvement in alleged war crimes in Gaza.https://t.co/mmCV7LO23f
— News24 🇿🇦 (@News24) December 4, 2023
‘(ഡച്ച്) ഭരണകൂടം എഫ് 35 പാര്‍ട്‌സ് ഇസ്രായേലിന് നല്‍കുന്നത് ഉടനടി നിര്‍ത്തണം’ അഭിഭാഷകനായ ലിസ്‌ബെത്ത് സെഗ്വെല്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു. ജനീവ കണ്‍വെൻഷന്റെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരവും വംശഹത്യ തടയാനുള്ള വംശഹത്യ ഉടമ്ബടി പ്രകാരവും അത് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി. കയറ്റുമതി നിയമപ്രകാരമുള്ള ബാധ്യതയാണെന്നും പറഞ്ഞു.
എന്നാല്‍ കയറ്റുമതിയുടെ കാര്യങ്ങളും ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ കാര്യങ്ങളും തങ്ങള്‍ പരിശോധിച്ചതായി ഡച്ച് ഭരണകൂടത്തിന്റെ അഭിഭാഷകൻ റീമര്‍ വെല്‍ധൂയിസ് പറഞ്ഞു. ഗസ്സയിലെ ജനങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നുണ്ടെന്നും എന്നാല്‍ എല്ലാ കാര്യങ്ങളും പരിഗണിക്കാതെ ഇസ്രായേലി സൈന്യത്തിന്റെ പ്രവൃത്തികള്‍ക്ക് മേല്‍ ഡച്ച് കോടതിക്ക് വിധി പുറപ്പെടുവിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
A district court, on Monday, will hear a case against the Dutch state launched by human rights organisations which say the export of F35 fighter jet parts to Israel makes the Netherlands complicit in alleged war crimes in Gaza https://t.co/AHers8lH9f
— Middle East Monitor (@MiddleEastMnt) December 1, 2023
നെതര്‍ലൻഡ്സിന്റെ വിശാല സുരക്ഷയും രാഷ്ട്രീയ താല്‍പ്പര്യങ്ങളും പരിഗണിച്ച് കയറ്റുമതി തുടരണമെന്നും ഇത് മറ്റ് വെയര്‍ഹൗസുകളില്‍ നിന്ന് റൂട്ട് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ രണ്ട് ആഴ്ചക്കുള്ളില്‍ വിധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 6600ലേറെ കുട്ടികളടക്കം 15000ത്തിലേറെ പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ തങ്ങള്‍ യുദ്ധക്കുറ്റം ചെയ്യുന്നില്ലെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു