പരസ്യദാതാക്കളുടെ ബഹിഷ്‌കരണത്തോടെ കടുത്ത പ്രതിസന്ധിയി നേരിടുകയാണ് സമൂഹമാധ്യമമായ എക്‌സ്. ട്വിറ്റര്‍ ഏറ്റെടുത്ത് എക്സ് എന്ന് പേര് മാറ്റിയതിനുപിന്നാലെ പരസ്യ ദാതാക്കള്‍ക്ക് നേരെ കമ്പനി മേധാവി നടത്തിയ എലോണ്‍ മസ്‌കിന്റെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് ബഹിഷ്‌കരണത്തിലേക്ക് വഴിവച്ചത്.എക്‌സിന്റെ സുപ്രധാന വരുമാന മാര്‍ഗം പരസ്യമായാതിനാല്‍ ഈ ബഹിഷ്‌കരണം കടുത്ത പ്രതിസന്ധിയിലേക്കാണ് കമ്പനിയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം എക്‌സിന്റെ വരുമാനം 90 ശതമാനവും പരസ്യത്തില്‍നിന്നായിരുന്നു.
പ്രധാനമായും രണ്ട് തരത്തിലുള്ള ചെലവുകളാണ് നിലവില്‍ എക്സിനുള്ളത്. കമ്പനിയിലെ ജീവനക്കാരുടെ വേതനവും ട്വിറ്റര്‍ വാങ്ങാന്‍ മസ്‌ക് എടുത്ത വായ്പയുമാണത്. ആകെ 1300 കോടി ഡോളര്‍. കമ്പനി ഇപ്പോള്‍ ഓരോ വര്‍ഷവും 120 കോടി ഡോളറോ അതില്‍ കൂടുതലോ പലിശ നല്‍കേണ്ടിവരുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കമ്പനിക്ക് വായ്പയുടെ പലിശ നല്‍കാനോ ജീവനക്കാര്‍ക്ക് പണം നല്‍കാനോ കഴിയുന്നില്ലെങ്കില്‍ കഴിയാത്ത അവസ്ഥ വന്നാല്‍ എക്‌സ് തീര്‍ച്ചയായും പാപ്പരാകും. എന്നാല്‍ ഈ സാഹചര്യം എന്ത് വില കൊടുത്തു ഒഴിവാക്കാനാണ് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി എക്സില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്തും മറ്റും വിപണിയില്‍ കമ്പനിയെ പിടിച്ചു നിര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ട്.
വിവാദ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച മസ്‌ക് എക്‌സില്‍ പരസ്യം നല്‍കുന്നതില്‍നിന്ന് പിന്മാറിയ വന്‍കിട കമ്പനികള്‍ക്കെതിരെ കഴിഞ്ഞദിവസം കടുത്ത ഭാഷയില്‍ വിമര്‍ശമുയര്‍ത്തിയിരുന്നു. പരസ്യം കൊണ്ടോ പണം കൊണ്ടോ തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ ഡീല്‍ബുക്ക് സമ്മിറ്റില്‍ സംസാരിക്കവെ അദ്ദേഹത്തിന്റെ പരാമര്‍ശം.ഇത്തരം നടപടികള്‍ മസ്‌ക് തുടരുന്നതിനാല്‍ കമ്പനികള്‍ എക്‌സുമായി ഇടപെടാന്‍ കൂടുതല്‍ മടി കാണിക്കുന്നുവെന്ന് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു.അതേസമയം, കമ്പനി പരാജയപ്പെടുകയാണെങ്കില്‍ അത് പരസ്യദാതാക്കളുടെ ബഹിഷ്‌കരണം മൂലമാകുമെന്ന് മസ്‌ക് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കമ്പനിയെ പാപ്പരാക്കാന്‍ വരെ അതിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കമ്പനി പരാജയപ്പെടുകയാണെങ്കില്‍, പരസ്യദാതാവിന്റെ ബഹിഷ്‌കരണം കാരണം അത് പരാജയപ്പെടും. അത് കമ്പനിയെ പാപ്പരാക്കും,’ മസ്‌ക് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു