ഒരേസമയം വിവാദങ്ങളുടെ നായകനായും യുവാക്കളുടെ ആരാധനാപാത്രമായും മാറാൻ കഴിഞ്ഞ കോളിവുഡിലെ ഏക നടൻ സിലംബരസൻ എന്ന സിമ്പുവാണെന്ന് പറയേണ്ടി വരും.
എന്തൊക്കെ വിമർശനങ്ങൾ വന്നാലും ഒരൊറ്റ മാസ് പെർഫോമൻസ് മാത്രം മതി ഇതെല്ലാം മാറ്റിമറിക്കാൻ എന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് സിമ്പു.
തന്റെ പ്രണയങ്ങളും ബ്രേക്ക് അപ്പുകളും എന്നും ചൂടുള്ള ചർച്ച വിഷയമാണെന്ന ബോധ്യം ചിമ്പുവിനുമുണ്ട്.
പ്രണയിനിമാരുടെ ലിസ്റ്റിൽ കത്തി ജ്വലിച്ചു നിൽക്കുന്ന താരറാണിമാർ ആയിരുന്നു.
ഇത്രയേറെ വിവാദങ്ങളിൽ പെട്ടിട്ടും സിമ്പുവിന് അന്നും ഇന്നുമുള്ള ആരാധക പിന്തുണയിൽ ഒരു ശതമാനം പോലും കുറവ് വന്നിട്ടില്ല.
അഭിനയത്തിലേക്ക് അധികം ശ്രമകാരമല്ലാത്ത ഒരു എൻട്രി ആയിരുന്നു സിമ്പുവിന്റേത്.
അച്ഛൻ ടി. രാജേന്ദ്രൻ തമിഴക സിനിമാ ലോകത്തിലേയ്ക്ക് മകനെ കൈപിടിച്ചു നടത്തുകയായിരുന്നു.
ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ ശേഷം 2002ൽ പുറത്തിറങ്ങിയ കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ നായകനായി രണ്ടാം വരവ് നടത്തി സിമ്പു.
കാതൽ അഴിവതില്ലൈ സിനിമയുടെ സംവിധാനം അച്ഛൻ രാജേന്ദറായിരുന്നു.
നായകനായി അരങ്ങേറ്റം കുറിച്ചസമയത്ത് തമിഴിലെ മറ്റൊരു സൂപ്പർതാരത്തിന്റെ മകളുമായി പ്രണയത്തിലായിരുന്നു സിമ്പുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഐശ്വര്യ രജിനികാന്തായിരുന്നു ആ പ്രണയിനി എന്നും പറയപ്പെടുന്നു. ആപ്രണയത്തിന്റെ തകർച്ചയ്ക്ക്
ശേഷമാണ് വല്ലവൻ എന്ന സിനിമ സംവിധാനം ചെയ്ത് നായകനായി സിമ്പു അഭിനയിച്ചത്. ചിത്രത്തിൽ നായിക നയൻതാരയായിരുന്നു. ഇരുവരും ഷൂട്ടിനിടെ പ്രണയത്തിലാവുകയും
പിന്നീട് ഇരുവരുടെയും ഇന്റിമേറ്റ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചോരുകയും ചെയ്തിരുന്നു.
അധിക നാള് നീണ്ടു നിൽക്കാത്തൊരു വിവാദം നിറഞ്ഞ പ്രണയം കൂടിയായിരുന്നു അത്.
സിമ്പുവിന്റെ മൂന്നാമത്തെ പ്രണയം സംഭവിച്ചത് വാല് സിനിമയുടെ ഷൂട്ടിങിനിടെ ഹൻസിക മോത്വാനിയുമായിട്ടായിരുന്നു. അതും ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിച്ചുവെങ്കിലും ഹൻസിക അനുഭവിച്ച മെന്റൽ ട്രോമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പ്രണയ പരാജയവും തുടർന്നുള്ള പലവിധ വിവാദങ്ങളും കാരണം പിന്നീടുള്ള കുറച്ച് വർഷങ്ങൾ സിമ്പുവിന് സിനിമയോട് താൽപര്യമില്ലാതെയായി.
മടങ്ങിവരവിന് ശേഷം കൈനിറയെ സിനിമകളുമായി തമിഴിലെ താരമൂല്യമുള്ള നടനാണ് സിമ്പു.
ആന്ധ്രാപ്രദേശിലെ പ്രമുഖ വ്യവസായിയുടെ പുത്രിയുമായി സിമ്പുവിന്റെ വിവാഹം തീരുമാനിച്ചുവെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വരുന്നുണ്ട്.
എന്നാലിപ്പോൾ മുഖംവ്യക്തമല്ലാത്ത ഒരു പെൺകുട്ടി സിമ്പുവിനൊപ്പം ആയിരിക്കുന്നതിന്റെ ചിത്രത്തിന്റെ സത്യാവസ്ഥ തേടുകയാണ് ആരാധകർ.
സിമ്പുവിന് വിവാഹം നിശ്ചയിച്ചിരിക്കുന്ന പെൺകുട്ടി തന്നെയാണോ സിമ്പുവിനൊപ്പം വൈറൽ ഫോട്ടോയിലുള്ളതെന്ന സംശയവും ആരാധകർക്കുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം