മടങ്ങി വരവിൽ ഏറെ സന്തോഷിക്കുകയാണ് ജോമോൾ എന്ന ഗൗരി.
ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ജോമോൾ. ഓർമകളിൽ തങ്ങി നിൽക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിൽ കാഴ്ചവെക്കാൻ കഴിഞ്ഞ അപൂർവം നായികമാരിൽ ഒരാൾ തന്നെയാണ് ജോമോൾ.
2002ൽ ചന്ദ്രശേഖര് പിള്ളയെ വിവാഹം ചെയ്തതൊടെ ജോമോൾ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
ഏറെ വിവാദമായ ഒരു ഒളിച്ചോട്ട പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
ഇന്ന് രണ്ട് പെണ്മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഗൗരിയും(ജോമോൾ) ചന്ദ്രശേഖറും.
ആര്യ, ആർജ എന്നിങ്ങനെയാണ് മക്കളുടെ പേര്. രണ്ടുപേരും അമ്മയോളം വളർന്നു കഴിഞ്ഞു. മൂത്തയാൾ ഡിഗ്രിക്കും ഇളയയാൾ പത്തിലുമാണ് പഠിക്കുന്നത്.
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന ജയ് ഗണേഷിലൂടെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തുകയാണ് നടി.
അതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റായും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ജോമോൾ.
മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതലിൽ നായിക ജ്യോതികയ്ക്ക് ശബ്ദം നൽകിയാണ് ജോമോളുടെ തുടക്കം.
സിനിമയുടെ റിലീസിന് ശേഷമാണ് ജോ മോളാണ് ജ്യോതികയ്ക്ക് ശബ്ദം നൽകിയതെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഡബ്ബിങ് ആർട്ടിസ്റ്റായുള്ള ജ്യോതികയുടെ മികച്ച തുടക്കത്തിന് അഭിനന്ദനപ്രവാഹമാണ്.
കരിയറിലെ പുതിയ തുടക്കം മമ്മൂട്ടികമ്പനി എന്ന വലിയ ബ്രാൻഡിന് വേണ്ടി ആയതിന്റെ സന്തോഷത്തിലാണ് ജോമോൾ.
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയെ അവതരിപ്പിച്ചാണ് ജോമോൾ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
മക്കൾ വലുതായതോടെ വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ജോമോൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം