ബോളിവുഡില്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ സിനിമയാണ് ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്സ്.
അമീർ ഖാൻ നയാകനായ സിനിമയിൽ നായിക കരീന കപൂർ ഖാന് ആയിരുന്നു.
അതിൽ മോന സിങ്ങും ഒരു സുപ്രധാന വേഷം ചെയ്തിരുന്നു.
നായികാ കഥാപാത്രത്തിന്റെ സഹോദരിയുടെ റോളായിരുന്നു മോനയുടേത്.
സിനിമയെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു നടി.
അതിലൊന്നാണ് സിനിമയിലൊരു രംഗത്തിൽ അമീർ ഖാനെ മോന തല്ലുന്നുണ്ട്.
സിനിമയില്‍ മോനയുടെ കഥാപാത്രത്തിന് പ്രസവവേദന അനുഭവപ്പെടുമ്പോള്‍ രക്ഷകനായിട്ടെത്തുന്നത് ആമിറിന്റെ കഥാപാത്രമാണ്. കനത്ത മഴയ്ക്കിടയില്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മാര്‍ഗമില്ലാതെ വരുമ്പോള്‍ ആമിര്‍ ഖാന്റെ റാഞ്ചോ എന്ന കഥാപാത്രം വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്നതായിരുന്നു സീന്‍.
പ്രസവ സമയത്തെ തങ്ങളുടെ ഭാര്യമാർ ചെയ്ത കാര്യങ്ങൾ അവിടെയുണ്ടായിരുന്ന പുരുഷന്മാർ പങ്കുവെച്ചു.
സംവിധായകന് രാജ്കുമാര് ഹിരാനി സാര്‍ എന്നോട് പറഞ്ഞത് ‘അദ്ദേഹത്തിന്റെ ഭാര്യ ആ സമയത്ത് ചവിട്ടി പുറത്താക്കി’, എന്നായിരുന്നു. നടന് മാധവന് എന്നോട് പറഞ്ഞത് ‘അദ്ദേഹത്തിന്റെ ഭാര്യ കടിച്ചു.’ എന്നാണ്. ഇനി അപ്പോള്‍ ഞാന്‍ എങ്ങനെ ചെയ്യണമെന്ന് ചോദിച്ചതിന് ആമിര്‍ ഖാൻ മറുപടി പറഞ്ഞത് ‘മോനാ.. നീ എന്നെ തല്ലൂ.’ എന്നാണ് എന്ന് മോന പറയുന്നു.
ഒരുതവണചെയ്തത് ശരിയാകാത്തതിനാൽ അമീറിന്റെ നിർബന്ധപ്രകാരം മോന ഒരുവട്ടം കൂടി തല്ലുകയായിരുന്നു.
ഞാന്‍ മുഴുവന്‍ ശക്തിയും എടുത്ത് അദ്ദേഹത്തെ ആഞ്ഞടിച്ചു. അടി കഴിഞ്ഞതും അദ്ദേഹത്തിന്റെ അംഗരക്ഷകന് എന്നെ തുറിച്ചു നോക്കി. ആ രംഗം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്ന് മോന പറയുന്നു.
അടിക്കേണ്ടി വന്നതിൽ തനിക്ക് ഒരുപാട് വിഷമം ഉണ്ടായി എന്നും ക്ഷമാപണം കേൾക്കാൻ കൂടി നിൽക്കാതെ അമീർഖാൻ അഭിയനയം തുടർന്നു എന്നും
അദ്ദേഹം നല്ലൊരു കലാകാരൻ ആണെന്നും മോന പറയുന്നു.
എല്ലാ അഭിനേതാക്കളും ഒരുമിച്ച് റിഹേഴ്സല്‍ ചെയ്യുകയും ഒരുമിച്ച് എല്ലാ കാര്യങ്ങളില്‍ ഇടപെടുകയുമൊക്കെ ചെയ്തിരുന്നു എന്ന കാര്യവും നടി ഓർത്തെടുത്തു. സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ വന്നത് കൊണ്ട് പല താരങ്ങളെ കുറിച്ചും എനിക്ക് മുന്‍ധാരണകളുണ്ടായിരുന്നു. എന്നാല്‍ അവരാരും അങ്ങനെയായിരുന്നില്ല. എല്ലാവരും തന്നെ വളരെ തമാശക്കാരായിരുന്നു. എന്നാണ് മോനയുടെ അനുഭവം.
ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു 3 ഇഡിയറ്റ്സ്.
ഇതേ ചിത്രം തമിഴിലും നിര്‍മ്മിച്ചിരുന്നു.
ശങ്കർ സംവിധാനം ചെയ്ത സിനിമയിൽ നായകനായി എത്തിയത് വിജയ് ആയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം