നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അശോക് ഗെലോട്ട് പറയുമ്പോള്‍ 100 കടന്നിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും മുന്നേറുന്നു. ബിജെപി ലീഡുയര്‍ത്തിയതോടെ ബിജെപി ഓഫീസില്‍ ഉത്സവാന്തരീക്ഷമാണ്.
2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് ഭരിക്കുന്നത്. ഗെലോട്ടിന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന്‍ പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്‌നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോഡ്, തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവര്‍.
എന്നാല്‍ കടുത്ത ആത്മവിശ്വാസത്തില്‍ തന്നെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് ഗെഹ്ലോട്ട് വാദിക്കുന്നത്. അതിലൊന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണ്. രണ്ടാമത്തെ കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്, രാജസ്ഥാനില്‍ മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങള്‍ ഒന്നും ഇല്ലെന്നുള്ളതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















