അബ്ഹ: ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ‘വിന്റർ സോക്കർ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചതായി കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 15ന് ദിയാഫ സ്റ്റേഡിയത്തിൽ അസീറിലെ പ്രമുഖ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന കളിയിൽ അസീറിന് പുറത്തുള്ള കളിക്കാർക്ക് പുറമെ നാട്ടിൽനിന്നുള്ള പ്രമുഖ കളിക്കാരും ബൂട്ട് കെട്ടും.
ശിഫ അൽഖമീസ് പോളിക്ലിനിക്ക് വിന്നേഴ്സ് ട്രോഫിക്കും വിന്നേഴ്സ് പ്രൈസ് മണിക്കും മന്തി അൽ ജസീറ റിജാൽ അൽമ റണ്ണേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള വിന്റർ സെവൻസിൽ മെട്രോ സ്പോർട്സ് ക്ലബ്, ന്യൂ ജെൻ ഖമീസ്, ഒയാസിസ് അബഹ, ദർബ് എഫ്.സി, കേരള നയൻസ്, വെബ് വേൾഡ്, ശിഫ ഖമീസ് പോളിക്ലിനിക്ക് എഫ്.സി, വിവ ഫാൽക്കൺ ഖമീസ് തുടങ്ങിയ ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ജലീൽ കാവനൂർ, ടൂർണമെന്റ് കോഓഡിനേറ്റർ ഹാഫിസ് രാമനാട്ടുകര, കമ്മിറ്റി പ്രസിഡന്റ് അലി സി. പൊന്നാനി, ജനറൽ സെക്രട്ടറി നജീബ് തുവ്വൂർ, ട്രഷറർ ഉമർ ചെന്നാരിയിൽ, ഭാരവാഹികളായ അഷ്റഫ് ഡി.എച്ച്.എൽ, മിസ്ഫർ മുണ്ടുപറമ്പ്, റഹ്മാൻ മഞ്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു