കഴിക്കാൻ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു.
കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലെ ഒരാളായ മകന് വൈഷ്ണവ് ആണ് മരിച്ചത്.
ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
കുഞ്ഞിന് കഴിക്കാന്‍ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ഉടന്‍ തന്നെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
ദിവ്യയുടെ അച്ഛന് മോഹന്‍ദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്.
വൈഷ്ണവിന്റെ ഇരട്ട സഹോദരി വൈഗ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം