ജൂതവിരുദ്ധ ഉള്ളടക്കങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിന്ന് പിന്‍മാറിയ പരസ്യ ദാതാക്കളെ പരസ്യമായി അധിക്ഷേപിച്ച് മസ്‌ക്. ബുധനാഴ്ച ന്യൂയോര്‍ക്ക് ടൈംസ് ഡീല്‍ബുക്ക് സമ്മിറ്റില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു മസ്‌കിന്റെ പ്രതികരണം. വെള്ളക്കാര്‍ക്കെതിരെ ജൂതര്‍ വിദ്വേഷം വളര്‍ത്തുന്നുവെന്ന് ആരോപിച്ചുള്ള ഒരു ട്വീറ്റിന് താഴെ ‘ യഥാര്‍ത്ഥ സത്യം’ എന്ന് മസ്‌ക് കമന്റ് ചെയ്തതാണ് വിവാദമായത്. ഇതിന് പിന്നാലെ വാള്‍ട്ട് ഡിസ്നി, വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി ഉള്‍പ്പടെ എക്സില്‍ പരസ്യം ചെയ്യുന്നത് നിര്‍ത്തിവെച്ചു.
എന്നാല്‍ വിവാദത്തിന് പിന്നാലെ പരസ്യ ദാതാക്കളെ മസ്‌ക് അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ‘എക്‌സ് വിട്ടുപോയ പരസ്യദാതാക്കള്‍ പരസ്യവും പണവും കാണിച്ച് എന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് മസ്‌ക് അഭിമുഖത്തിനിടെ പറഞ്ഞു. അശ്ലീലത കലര്‍ന്ന വാക്കുകളും ഉപയോഗിച്ചു. വാള്‍ട്ട് ഡിസ്‌നി യുടെ മേധാവി റോബേര്‍ട്ട് ഐഗറിനെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു ചീത്തവിളി. മസ്‌കിന്റെ ഈ പെരുമാറ്റത്തില്‍ പ്രകോപിതരായി കൂടുതല്‍ ബ്രാന്‍ഡുകള്‍ എക്സില്‍ പരസ്യം ചെയ്യുന്നത് നിര്‍ത്തിയേക്കുമെന്നും പോയവര്‍ തിരികെ വരാനിടയില്ലെന്നും വിദഗ്ദര്‍ വിലയിരുത്തി.
അതേസമയം, കഴിഞ്ഞ ദിവസം എക്സ് ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ മസ്‌കിന്റെ വാക്കുകള്‍ക്ക് കമ്പനി പിന്തുണ അറിയിച്ചു. തങ്ങളുടെ തത്വങ്ങള്‍ക്ക് വിലയിട്ടിട്ടില്ലെന്നും അവയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും എക്സ് സിഇഒ ലിന്‍ഡ യക്കരിനോ കത്തില്‍ പറഞ്ഞു. എന്നാല്‍, പരസ്യദാതാക്കളുടെ ബഹിഷ്‌കരണം എക്സിനെ കടബാധ്യതയിലേക്ക് നയിച്ചേക്കുമെന്ന് മസ്‌ക് പറയുന്നു. എന്നാല്‍ എക്സിന്റെ തകര്‍ച്ചയില്‍ തന്നെല്ല പരസ്യദാതാക്കളാണ് പഴികേള്‍ക്കേണ്ടിവരികയെന്നും മസ്‌ക് പറഞ്ഞു.
പരസ്യദാതാക്കളായ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളെ മാത്രമല്ല, രാഷ്ട്രീയ രംഗത്തെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളില്‍ നിന്നുള്ള പണവും എക്സിന് നഷ്ടമായേക്കും. കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിനായി രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുമ്പ് കമ്പനി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മസ്‌ക് ഒഴിവാക്കിയിരുന്നു. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായുള്ള ചിലവ് റെക്കോര്‍ഡ് തുകയായ 1020 കോടി ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വഴി ലഭിക്കേണ്ടിയിരുന്ന വരുമാനത്തില്‍ വലിയൊരു പങ്ക് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു