ലോകേഷ് കനകരാജ് തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ ‘ജി സ്‌ക്വാഡ്’ ന്റെ ആദ്യ ചിത്രം കഴിഞ്ഞ ദിവസം അനൗണ്‍സ് ചെയ്തിരുന്നു. രജനികാന്ത് നായകനാവുന്ന ‘തലൈവര്‍ 171’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകള്‍ക്കിടെയാണ് ഹിറ്റ് മേക്കറുടെ നിര്‍മാതാവായുള്ള അരങ്ങേറ്റം. തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ജി സ്‌ക്വാഡ്’ എന്ന പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ചതെന്ന് ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.
‘ഫൈറ്റ് ക്ലബ്’ എന്ന ചിത്രമാണ് പ്രൊഡക്ഷന്‍ ഹൗസിന്റേതായ് ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ലോകേഷിന്റെ അടുത്ത സുഹൃത്തും ‘ഉറിയടി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തരംഗവുമായ ഉറിയടി വിജയ് ആണ് ഫൈറ്റ് ക്ലബ്ബിലെ നായകന്‍.
അബ്ബാസ് എ. റഹ്‌മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. ഡിസംബറില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും ലോകേഷ് ആരാധകരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു