പ്രശസ്ത നടി ഗായത്രി വര്‍ഷക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്. ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെ അസ്വസ്ഥരാക്കിയെന്ന് ജെയ്ക്ക് സി. തോമസ് ചോദിക്കുന്നു.
ഗായത്രിയുടെ പ്രതികരണം അധസ്ഥിതരായ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു, ഇന്ത്യന്‍ മുസല്‍മാന്റെ ജീവിത വഴികളില്‍ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നുവെന്നും ജെയ്ക് കുറിച്ചു.
ജെയ്ക്ക് സി തോമസിന്റെ കുറിപ്പ്
ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..?
നിഖില്‍ പൈലി ഒന്നു ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകള്‍ക്ക് ധീരജ് രാജേന്ദ്രന്‍ ആരായിരുന്നു എന്നറിയണമെങ്കില്‍. മേപ്പാടി പോളിയിലെ അപര്‍ണയെ ചവിട്ടി കൊല്ലുവാന്‍ നോക്കിയവരുടെ പുറത്തു ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങിന് ഇരയായ പെണ്‍കുട്ടി എന്ന് പറയാന്‍.
ശിവരാമന്‍ എന്ന പാവം മനുഷ്യനെ കൊന്നു കളഞ്ഞ കെ.പി.സി.സി സെക്രട്ടറിയുടെ വെളുവെളുത്ത ഖദറില്‍ ഒരല്‍പ്പം ചെളിയാവണം,ആരായിരുന്നു സ്വയം ജീവനൊടുക്കിയ ശിവരാമന്‍ എന്ന് പറയണമെങ്കില്‍. അതാണ് കേരളത്തിലെ മുഖ്യധാരകളുടെ ലൈന്‍. അഥവാ സ്പിരിറ്റ് ഓഫ് ദി ഹവര്‍. അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവര്‍ത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..?
മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പര്‍ശിച്ചിട്ടില്ല. കാരണം അവരുടെ സംസാരം അധസ്ഥിതരായ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു, ഇന്ത്യന്‍ മുസല്‍മാന്റെ ജീവിത വഴികളില്‍ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നു.
പകരം അവര്‍ക്കു ലഭിച്ചതോ ..?
സിനിമയില്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു. മുഖമേതുമില്ലാത്ത സൈബര്‍ അടിമസംഘങ്ങള്‍ അല്ല പക്ഷേ ടെഹെല്ക മുതല്‍ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം അതായതു ചുരുക്കി പറഞ്ഞാല്‍ മുഖമേതുമില്ലാത്ത അടിമകളെയല്ല, പക്ഷെ മുഖമുള്ള പരമ ലോക പ്രമുഖന്മാര്‍ക്കു മണ്ണ് പറ്റിയാലേ നാളെ ഗായത്രി എന്ന വനിതയ്ക്കു നേരെയും ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന് പറയൂ. യൂത്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്‍ തലവന്‍ വീണ വിജയനെ എക്സലോജിക് അമ്മച്ചി എന്ന് വിളിച്ചാല്‍ പൊള്ളില്ല പക്ഷെ യൂത്ത് കോണ്‍ മണ്ഡലം നേതാവിന്റെ ഒരമ്മച്ചിയുടെ ചിത്രത്തിന്റെ ചുവട്ടില്‍ ഒരു കമന്റ് വരണം പൊള്ളണമെങ്കില്‍. ഈ പ്രകോപനങ്ങളില്‍ ഒന്നും വീഴാതെ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവരായ അണ്ടര്‍ പ്രിവിലേജ്ഡ് ക്ലാസ് ആണ് ഇന്നാട്ടിലെ ഇടതുപക്ഷം.
യൂത്ത് കോണ്‍ഗ്രസ്സ് ഗ്രനേഡ് പോലീസിനിട്ടു എറിഞ്ഞാല്‍ അതൊരു അസാമാന്യ ധീര കൃത്യവും,ഇടതുപക്ഷത്തിന്റെ ഏഴയലത്തു ഉള്ളൊരുവന്‍ ഗ്രനേഡ് പതാകതണ്ടിനാല്‍ തട്ടിയാല്‍ അത് ക്രൂരമായ ആക്രമവും ആവുന്നത് പോലെ. ഇന്നാട്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ സംയമനം അത്ഭുതകരമെങ്കിലും,ഒരിക്കലും ഒരു ദൗര്‍ബല്യം അല്ല..
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു