കോട്ടയം: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കറുകച്ചാലിലും ചിങ്ങവനത്തും പുതിയ ശാഖകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശാഖകള്‍ തുറന്നത്. കറുകച്ചാല്‍ ശാഖയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും ചിങ്ങവനം ശാഖയുടെ ഉദ്ഘാടനം ക്‌നാനായ സമുദായ മെത്രാപോലിത്താ മോര്‍ സേവേറിയോസ് കുര്യാക്കോസും നിർവഹിച്ചു.
ചടങ്ങുകളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ചെയർപേഴ്സൺ മെറീന പോൾ, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ പുല്ലംപറമ്പില്‍ ജയിംസ്, കേരള മര്‍ച്ചന്റ് അസോസിയേഷന്‍ ചിങ്ങവനം പ്രസിഡന്റ് പ്രവീണ്‍ ദിവാകരന്‍, കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരണ്‍, കറുകച്ചാല്‍ എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി. ബാലകൃഷ്ണന്‍, ശ്രീരംഗം സി വി എൻ കളരി സ്ഥാപകൻ ഡോ. ജി. ശ്രീധരക്കുറുപ്പ്, ഇസാഫ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ബോസ്കോ ജോസഫ്, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജീഷ് കളപ്പുരയിൽ, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ, ക്ലസ്റ്റർ ഹെഡ് ദീപ ജോസ്, ഇസാഫ് കോഓപ്പറേറ്റീവ് സൊസൈറ്റി മേഖല ഹെഡ് ഷൈനി വർഗീസ് എന്നിവര്‍ സംസാരിച്ചു. വ്യക്തിഗത ബാങ്കിങ്, ലോക്കര്‍ സൗകര്യം, വിവിധ നിക്ഷേപ പദ്ധതികൾ, വായ്‌പ സേവനങ്ങൾ തുടങ്ങിയവ ശാഖകളില്‍ ലഭ്യമാണ്.