കൊല്ലം: ആശ്രാമം മൈതാനത്ത് സ്ത്രീയെ കുട്ടിയെ ഉപേക്ഷിക്കുന്ന പുതിയ ദൃശ്യം പുറത്ത്. ഓട്ടോറിക്ഷയിൽ എത്തുന്ന സ്ത്രീ ചൊവ്വ ഉച്ചയ്ക്ക് 1.14 നാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടുവരുന്നത്. ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ സ്ത്രീ കുഞ്ഞിനെ എടുത്തുകൊണ്ടാണ് മൈതാനത്തെ ഇരിപ്പിടത്തിലേക്ക് പോകുന്നത്.
അതേസമയം, കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നു ദിവസം മുൻപും സംഘം വെളുത്ത നിറമുള്ള കാറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം ജില്ലാ അതിർത്തിയിൽ പളളിക്കൽ മൂതല ഭാഗത്തെ ഒരു വീട്ടിലെ നിരീക്ഷണ കാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി വെള്ളി ഉച്ചയ്ക്ക് ശേഷം 2. 31 നാണ് ഇതുവഴി വെളുത്ത നിറമുളള കാർ കടന്നുപോകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചെന്ന് പൊലീസ് സംശയിക്കുന്ന KL04 AF 3239 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള കാറാണിത്.
read also കണ്ണൂര്‍ വിസി കേസ്: ഗവര്‍ണറുടേത് കള്ളമൊഴി, സത്യപ്രതിജ്ഞാ ലംഘനം നടത്തി, രാജിവെക്കണം : ഇപി ജയരാജൻ
ഓയൂരിൽ തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ തട്ടിയെടുക്കുന്നതിനു മുൻപും ഇതേ കാർ ഇതുവഴി പോയിരുന്നു.പള്ളിക്കൽ മൂതലയിൽ നിന്ന് 12 കിലോമീറ്റർ മാത്രമാണ് ഓയൂരിലേക്കുള്ള ദൂരം. സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ മാത്രമുള്ള കാറിന്റെ സഞ്ചാരം കൂടുതൽ സംശയങ്ങളുണ്ടാക്കുന്നു. തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ട ജില്ലയിലും പൊലീസ് അന്വേഷണം തുടരുകയാണ്.
നാലു പേരാണ് തട്ടിക്കൊണ്ടുപോകൽ നടപ്പാക്കിയതെങ്കിലും ഇവരെ സഹായിക്കാൻ മറ്റൊരു സംഘവും ഉണ്ടായിരുന്നതാണ് സൂചന. ഇതിനോടകം വിവിധ സ്ഥലങ്ങളിലെ ലക്ഷത്തിലധികം ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാർ കണ്ടെത്താൻ കാർ വിൽപ്പന കമ്പനികളിൽ നിന്നും, മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കാറിന്റെ നമ്പർ പ്ലേറ്റ് തയ്യാറാക്കിയവർ വിവരങ്ങൾ കൈമാറി കൊല്ലം റൂറൽ പൊലീസിനെ സഹായിക്കണം. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ പതിമൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു