വാഷിങ്ടണ്‍: നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹെന്‍റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യം. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നല്‍കുന്നവരില്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഹെന്‍റി. 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയിരുന്നു.
നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിന്‍ജര്‍, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപിയെന്നാണ് അറിയപ്പെടുന്നത്. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്‍റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിൻജറിന് പങ്കുണ്ടായിരുന്നു.
READ ALSO….ഗാസയില്‍ ആളുകളെ കൊന്നൊടുക്കുന്ന അസുഖങ്ങള്‍ വ്യാപിക്കും, ലോകാരോഗ്യ സംഘടന
രണ്ട് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്‍റി കിസിന്‍ജര്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറാം വയസിലും രാഷട്രീയരംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു ഹെന്‍റി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സെനറ്റിന് മുന്‍പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു