ഡിസംബര്‍ മുതല്‍ ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം സൈന്‍ ഇന്‍ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് 2023 ഡിസംബറില്‍ കമ്പനി നീക്കം ചെയ്യുക. ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയും ഇക്കൂട്ടത്തില്‍ പെടും.
പേഴ്‌സണല്‍ ഗൂഗിള്‍ അക്കൗണ്ടുകളെയാണ് ഈ നടപടി ബാധിക്കുക. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകളെ ബാധിക്കില്ല. ഏറെ കാലം ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്ന് ഗൂഗിള്‍ പറയുന്നു.
ഹാക്കര്‍മാരില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ശ്രമം എന്ന് ഗൂഗിള്‍ മേയില്‍ പങ്കുവെച്ച ഒരു ബ്ലോഗ്പോസ്റ്റില്‍ പറയുന്നു. അത്തരം ജിമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക എളുപ്പമാണ്. പാസ് വേഡുകള്‍ മാറ്റിയിട്ടുണ്ടാവില്ല, ടൂഫാക്ടര്‍ ഒതന്റിക്കേഷനും മറ്റ് സുരക്ഷാ സംവിധാനങ്ങളും സെറ്റ് ചെയ്തിട്ടുണ്ടാവില്ല. മാത്രവുമല്ല സ്പാം സന്ദേശങ്ങള്‍ അയക്കുന്നതിനും മറ്റുമായി ഇത്തരം അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തിയേക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു