ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ തവണ സംസ്ഥാനം നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചപ്പോള്‍, പഞ്ചാബ് കേസിലെ വിധി വായിച്ച് തുടര്‍നടപടി സ്വീകരിച്ച് അറിയിക്കാന്‍ ഗവര്‍ണറുടെ ഓഫീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് കേരള നിയമസഭ പാസാക്കിയ 7 ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. ഇക്കാര്യം ഇന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിക്കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 168 പ്രകാരം ഗവര്‍ണര്‍ നിയമനിര്‍മ്മാണ സഭയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ വാദം.
മുമ്പ് അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകള്‍ ബില്ലായി മുന്നിലെത്തിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെന്നാണ് സര്‍ക്കാരിന്റെ ആരോപിക്കുന്നത്. നേരത്തെ, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പരിഗണനയ്ക്ക് വന്നപ്പോള്‍, കോടതിയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ബില്ലില്‍ നടപടി സ്വീകരിക്കുന്ന ഗവര്‍ണര്‍മാരുടെ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു