മോസില്ല ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. അടുത്തകാലത്തായി വിവിധങ്ങളായ സുരക്ഷാ മുന്നറിയിപ്പുകള്‍ സിഇആര്‍ടി-ഇന്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശദമാക്കിയിട്ടുള്ളത്.
ക്രോമിന്റെ ആന്‍ഡ്രോയിഡ് ആപ്പ്, ആഡോബിയുടെ ആപ്പുകള്‍ എന്നിവയിലെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഉപഭോക്താവിന്റെ ഉപകരണത്തില്‍ കടന്നുകയറുന്നത് എളുപ്പമാക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങള്‍ ഫയര്‍ഫോക്സിലുണ്ടെന്ന് സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു