പഴയ എംഐയുഐക്ക് പകരമായായി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ഷാവോമി. ഹൈപ്പര്‍ ഓഎസ് എന്നാണതിന് പേര്. ഷാവോമി 14 സീരീസ് സ്മാര്‍ട്ഫോണുകള്‍ പുറത്തിറങ്ങിയത് ഹൈപ്പര്‍ ഓഎസുമായാണ്. ഇപ്പോള്‍ കൂടുതല്‍ ഫോണുകളിലേക്ക് പുതിയ ഓഎസ് എത്തിക്കുകയാണ് കമ്പനി. അതേസമയം, അടുത്തിടെ അവതരിപ്പിച്ച ഷാവോമി 13 സീരീസ് ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഷാവോമി പാഡ് 6 ലും അപ്ഡേറ്റ് ലഭിക്കില്ല. എന്നാല്‍ പുതിയ ഷാവോമി പാഡ് 5 ല്‍ അപ്ഡേറ്റ് ലഭിച്ചേക്കും. ഷാവോമിയുടെയും, റെഡ്മിയുടേയും വിവിധ ഫോണുകളില്‍ ഹൈപ്പര്‍ ഒഎസ് അപ്ഡേറ്റ് ലഭിക്കും. അവയാണ് താഴെ:-
Xiaomi 12S Ultra
Xiaomi 12S Pro
Xiaomi 12S
Xiaomi 12 Pro
Xiaomi 12 Pro Dimensity Edition
Xiaomi 12
Xiaomi Pad 5 Pro 12.4
Redmi K50 Ultra
Redmi K50 Gaming Edition
Redmi K50 Pro
Redmi K50
ആന്‍ഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും (Vela System) അടിസ്ഥാനമാക്കിയാണ് പുതിയ ഓഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് ഒരുക്കിയിരിക്കുന്നത്.അതായത് ഹൈപ്പര്‍ ഓഎസ് കേവലം സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടി മാത്രമുള്ള ഓഎസ് ആയിരിക്കില്ല. ഷാവോമിയുടെ മറ്റ് ഉപകരണങ്ങളിലും ഹൈപ്പര്‍ ഓഎസിന്റെ സാന്നിധ്യമുണ്ടാവും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളും മറ്റും സുഗമമായി പ്രവര്‍ത്തിക്കാനാകും വിധമാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. മികച്ച സുരക്ഷാ സൗകര്യങ്ങളും ഹൈപ്പര്‍ ഓഎസ് വാഗ്ദാനം ചെയ്യുന്നു. ഐഒഎസിന് സമാനമായ ലോക്ക് സ്‌ക്രീന്‍, കസ്റ്റമൈസ് ചെയ്യാനാവുന്ന വിഡ്ഗെറ്റുകള്‍, ഡൈനാമിക് ഐലന്റിന് സമാനമായ നോട്ടിഫിക്കേഷന്‍ സംവിധാനം, മെച്ചപ്പെട്ട ക്വിക്ക് മെനു ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ഹൈപ്പര്‍ ഓഎസ് ഫോണുകളില്‍ ലഭ്യമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു