കോഴിക്കോട്, 28 നവംബർ 2023: ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. പുതുതായി ആരംഭിച്ച ആസ്റ്റർ കമ്മ്യൂണിറ്റി കണക്ട് പദ്ധതിയിലൂടെയാണ് വിവിധ ആരോഗ്യ പദ്ധതികൾ ഒന്നിച്ച് അണിനിരത്തുന്നത്. കോഴിക്കോട് ജില്ലയിലെ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ, അപ്പാർട്ട്‌മെന്റുകൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറ്റവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഒരു ഫോൺ കോളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരം നിർമൽ പാലാഴി നിർവഹിച്ചു.
ഒൻപത് വർഷം മുമ്പുണ്ടായ ഒരു അപകടത്തിൽ നിന്ന് ജീവൻ രക്ഷിച്ചത് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാരും ജീവനക്കാരുമാണെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് തനിക്കും കുടുംബത്തിനും വേണ്ട എല്ലാ സേവനങ്ങളും ആസ്റ്റർ മിംസിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് ആസ്റ്റർ മിംസിന്റെ അഭിമാന പദ്ധതിയായ അടിയന്തിര ജീവൻ രക്ഷാ സഹായം – ആർ. ആർ. ആർ, വാർദ്ധക്യത്തിലും ആരോഗ്യത്തോടെയിരിക്കാൻ – ആസ്റ്റർ റെസ്‌പെക്ട്, ഗർഭകാലത്തും ശാരീരികാരോഗ്യവും മാനസിക ഉല്ലാസവും നിലനിര്‍ത്താൻ – ആസ്റ്റർ നർച്ചർ, ഫാമിലി ക്യാമ്പിലൂടെ ഒരു കുടുംബത്തിലെ എല്ലാവർക്കും സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് – ആസ്റ്റർ ആരോഗ്യമിത്ര, നഴ്സിംഗ്, ഡോക്ടർ, ഫാർമസി, ലാബ് സംവിധാനങ്ങൾ വീട്ടിൽ ലഭ്യമാകാൻ – ആസ്റ്റർ അറ്റ് ഹോം, 24×7 ആംബുലൻസ് സേവനം എന്നിങ്ങനെ ജനോപകാരപ്രദമായ വിവിധ പദ്ധതികളാണ് ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിന് കീഴിൽ ലഭിക്കുന്നത്.
ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിലൂടെ ലഭിക്കുന്ന സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആർ.ആർ.ആർ സംവിധാനമാണ്. അത്യാഹിത സന്ദർഭങ്ങളിൽ 75103 55666 എന്ന നമ്പറിൽ വിളിച്ചാൽ എമർജൻസി ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ കഴിയും. കോൾ എടുക്കുന്നത് മുതൽ രോഗിക്ക് ജീവൻ രക്ഷാ സഹായം ലഭിക്കുന്നതു വരെ രോഗിയെ കണ്ട് നിദ്ദേശങ്ങളുമായി ഡോക്ടർ ഓൺലൈനിൽ ഉണ്ടാകും എന്നതാണ് പ്രത്യേകത.
നമ്മുടെ അസാന്നിധ്യത്തിൽ നമ്മെ ആശ്രയിക്കുന്നവരുടെ ജീവൻ സുരക്ഷിതമാക്കുന്നതിനും, ഏവർക്കും
ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുന്നതിനും ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിന്റെ സേവനം സഹായിക്കുമെന്ന് ആസ്റ്റർ മിംസ് ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ പറഞ്ഞു.
ആസ്റ്റർ പ്രിവിലേജ് കാർഡ് ഉപയോഗിക്കുന്നത് വഴി വിവിധ രോഗ നിർണയ പരിശോധനകൾ നിരക്കിളവോടെ ചെയ്യാൻ കഴിയും. പ്രായമായവരെയും വ്യക്തിഗത പരിചരണം ആവശ്യമുള്ളവരെയും പരിചരിക്കുന്നതിന് പരിശീലനം ലഭിച്ച നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ദൈനംദിന സഹായം ആവശ്യമുള്ളവർ തുടങ്ങിയവർക്കും ആസ്റ്റർ കമ്മ്യൂണിറ്റി കണക്ടിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും. ഈ സേവനങ്ങളെല്ലാം 9847087087 എന്ന ഒറ്റ നമ്പറിലൂടെ ലഭ്യമാകുന്ന തരത്തിലാണ് ആസ്റ്റർ കമ്മ്യൂണിറ്റി കണക്ട് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. റെസിഡൻസ് അസോസിയേഷനുകൾ, അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷനുകൾ, ആരോഗ്യ സേവനങ്ങളിൽ താൽപ്പര്യമുള്ള വിവിധ സംഘടനകൾ തുടങ്ങിയവർക്ക് ബന്ധപ്പെടാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു