കറുപ്പ് കണ്ടാല്‍ കരുതല്‍ തടങ്കലിലാക്കുകയാണ്. ശബരിമലക്ക് പോകുന്ന അയ്യപ്പന്മാര് സൂക്ഷിക്കണമെന്നു വീ. ഡീ. സതീശൻ പറഞ്ഞിട്ടുണ്ടെങ്കിൽ എപ്പോഴത്തെയുംപോലെ അത് വെറുതെ ചിരിച്ചു തള്ളിക്കളയണ്ട.
മുഖ്യമന്ത്രിയുടെ കറുപ്പിനോടുള്ള ആകാരണമായ ഭയം കോവിഡ് വ്യാപന സമയത്തു ഒരുപാട് ട്രോളുകൾ ഏറ്റ് വാങ്ങിയിരുന്നു.
കറുത്ത ഷർട്ടും കറുത്ത ചുരിദാറും പർദയും മാത്രമല്ല കറുത്ത മാസ്ക് പോലും ധരിച്ച ആരുംതന്നെ മുഖ്യന്റെ ഏഴയലത്തു വരാതിരിക്കാൻ പോലീസും ഉദ്യോഗസ്ഥരും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടേയിരുന്നു.
ജനങ്ങൾക്ക് വെച്ചിരുന്ന കറുത്ത മാസ്കുകൾ മാറ്റി മഞ്ഞയും നീലയും നൽകുക, കറുത്ത വസ്ത്രം ധരിച്ചിരുന്നവരെ തടഞ്ഞു നിർത്തുക മുതലായ കലാപരിപാടികൾ തകൃതിയായി നടന്നിരുന്നു ഒരു കാലം ഉണ്ടായിരുന്നതുകൊണ്ട് അയ്യപ്പന്മാരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു