നവകേരള സദസ്സിന് സ്‌കൂള്‍ ബസുകള്‍ നല്‍കാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

കൊച്ചി: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന ഉത്തരവും കുട്ടികളെ പങ്കെടുപ്പിക്കാന്‍ ഉള്ള നിര്‍ദേശവും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത്.

read also സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും!; സര്‍ക്കാര്‍ അനുമതി

കാസര്‍കോട് സ്വദേശി ഫിലിപ് ജോസഫ് ആണ് ഹര്‍ജിക്കാരന്‍. നവകേരള സദസ്സില്‍ പ്ലസ് ടു തലം വരെയുള്ള കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ശ്രമവും നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത്.

സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചുവോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. ഉത്തരവ് പിന്‍വലിക്കും എന്നാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു