ഗൂഗിള്‍ പേയിലൂടെ മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ്’ വരുന്നു

ന്യൂഡല്‍ഹി: ഗൂഗിള്‍ പേയിലൂടെ  മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3 രൂപ വരെ ‘കണ്‍വീനിയന്‍സ് ഫീസ്’ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ഇതിനകം തന്നെ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, മൊബൈല്‍ റീചാര്‍ജ് പേയ്മെന്റുകള്‍ നടത്തുമ്പോള്‍ അധിക നിരക്ക് ഈടാക്കാത്തതിനാലാണ് എല്ലാവരും ഗൂഗിള്‍ പേ ഉപയോഗിച്ചിരുന്നത്. 

എക്സില്‍ അറിയപ്പെടുന്ന ടിപ്സ്റ്റാര്‍ മുകുള്‍ ശര്‍മ്മയും പുതിയ കണ്‍വീനിയന്‍സ് ഫീ ചാര്‍ജ് ചെയ്യുന്നതായി അറിയിച്ചു. തുടര്‍ന്ന് മറ്റ് ഉപയോക്താക്കളും അധികമായി ഫീസ് ഈടാക്കി തുടങ്ങിയതായി പ്രതികരിച്ചു. 

100 രൂപയ്ക്ക്ഇടയിലുള്ള മൊബൈല്‍ പ്ലാനുകള്‍ക്ക് ആപ്പ് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ലെന്ന് സൂചിപ്പിക്കുന്ന ഗൂഗിള്‍ പേയുടെ ഏറ്റവും പുതിയ മാറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. 101 മുതല്‍ 201 വരെയുള്ള റീചാര്‍ജുകള്‍ക്ക് ഒരു രൂപയും 201 രൂപയ്ക്കും 300 രൂപയ്ക്കും 301 രൂപയ്ക്കും മുകളിലും വിലയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ യഥാക്രമം 2 രൂപയും 3 രൂപയും കണ്‍വീനിയന്‍സ് ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു