തെഹ്റാന്: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി.വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നും ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കപ്പുറത്തേക്ക് വീഴുകയും ഹമാസിനെതിരെ വിജയം ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ്സ പിടിച്ചടക്കുകയെന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇസ്രായേല്‍ പ്രതിരോധ സേന പരാജയപ്പെട്ടുവെന്ന് റഈസി പറഞ്ഞു. ഗസ്സയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാന് പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ ചെറുത്തുനില്‍പ്പിന്റെ സുവര്‍ണ ദൃശ്യമാണ് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചാലുടൻ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ സൈന്യം. ശത്രുവിന് വൻതിരിച്ചടിയേല്‍പ്പിച്ചതായി ഹമാസ് സൈനികവിഭാഗം അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ബന്ദികളില്‍ നിന്നുള്ളആദ്യ സംഘത്തെ വൈകീട്ട് നാല്മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയതായി ഖത്തര്‍. അന്താരാഷ്ട്ര റെഡ്ക്രോസ്, റെഡ്ക്രസൻറ് എന്നീ കൂട്ടായ്മകള്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുപക്ഷവും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഖത്തര്‍ നേതൃത്വത്തില്‍ഈജ്പ്തും അമേരിക്കയുമായി സഹകരിച്ചാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാൻ വെടിനിര്‍ത്തല്‍ വേളയില്‍ നീക്കം നടക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.