രാജ്യത്ത് മൈബൈല്‍ ബാങ്കിങ് ട്രൊജന്‍ ആക്രമണങ്ങളുടെ കണക്ക് വർധിച്ചു വരുന്ന സാഹചര്യത്തില്‍ വാട്സാപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. സോഷ്യല്‍ എഞ്ചിനീയറിങ് വിദ്യകള്‍ പ്രയോഗിച്ചാണ് വാട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയാ മെസേജിങ് പ്ലാറ്റ്ഫോമുകള് വഴി തട്ടിപ്പുകൾ നടത്തുന്നത്.
ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവരെന്ന വ്യാജേന ആളുകളെ ബന്ധപ്പെടുകയും അവരുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും. അതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോരുകയും ചെയ്യുന്നു. ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇതില്‍ പെടും. വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കാണ് ഇത്തരം സൈബറാക്രമണങ്ങള്‍ ഇടയാക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെയാണ് കമ്പനി വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഉദാഹരണത്തിന് വാട്സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരില്‍ സന്ദേശം അയക്കുന്നു. അവരുടെ ഔദോഗിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും ഒപ്പം വെക്കുന്നു. ഈ കെണിയില്‍ പെട്ട് ഉപഭോക്താക്കള്‍ ലിങ്ക് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു. ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കിയേക്കും. എങ്കിലും ബാങ്കുകള്‍ നിരവധി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ഇത് അത്ര എളുപ്പമല്ല. എന്നാല്‍ ഈ ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ ബന്ധപ്പെട്ട് മറ്റ് സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് കെണിയിലാക്കുന്നത്.
രണ്ട് തരം ആപ്പുകള്‍
രണ്ട് തരം അപകടകരമായ ആപ്പുകളാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിര്‍മിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകള്‍. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള വ്യാജ ആപ്പുകള്‍. എന്നിവയാണവ.
ശ്രദ്ധിക്കുക
ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ്സ്റ്റോറുകളില്‍ നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.
അപരിചിത ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക. പരസ്യങ്ങള്‍, എസ്എംഎസ്, വാട്സാപ്പ് മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ
വഴിയുള്ള ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്.
മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ പോലുള്ള ആപ്പുകള്‍ ആന്‍ഡ്രോയിഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
അപരിചിതമായ ആപ്പുകള്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്യുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു