തുടര്‍ച്ചയായ രണ്ടാം ദിനവും നേട്ടത്തില്‍ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യഘട്ടം മുതല്‍ ഓഹരി സൂചികകള്‍ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിരുന്നെങ്കിലും, അവസാന മണിക്കൂറുകളില്‍ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു.
പ്രതീക്ഷയ്ക്കൊപ്പം നില്‍ക്കാത്ത അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ യോഗ മിനുട്ട്സ് നേരിയ തോതില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ബിഎസ്‌ഇ സെൻസെക്സ് 92 പോയിന്റാണ് ഉയര്‍ന്നത്. ഇതോടെ, സെൻസെക്സ് 66,023-ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 28 പോയിന്റ് നേട്ടത്തില്‍ 19,811.85-ലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. വ്യാപാരത്തിന്റെ ഒരുവേള നിഫ്റ്റി 19,703 പോയിന്റ് വരെ താഴുകയും, 19,825 പോയിന്റ് വരെ ഉയരുകയും ചെയ്തിരുന്നു.
read also:5000 രൂപയുണ്ടോ? എങ്കില്‍ നേടാം 26 ലക്ഷം രൂപ വരെ… സുരക്ഷിതമായ വഴി ഇതാ
ഓഹരി വിപണിയില്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത് സിജി പവറാണ്. ജെഎസ്ഡബ്ല്യു എനര്‍ജി, ഗ്ലാൻഡ് ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നിഫ്റ്റിയില്‍ മുന്നേറി. സെൻസെക്സില്‍ ഇൻഫോസിസ്, പവര്‍ഗ്രിഡ്, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, ഇൻഡസ്‌ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ സെൻസെക്സില്‍ നിറം മങ്ങി. ഡല്‍ഹിവെറി, ടൊറന്റ് ഫാര്‍മ, യൂണിയൻ ബാങ്ക്, ഭാരത് ഡൈനാമിക്സ് തുടങ്ങിയവയുടെ ഓഹരികള്‍ നിഫ്റ്റിയിലും നിരാശപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു