മംഗളൂരു: മല്‍പെ നജാറുവില്‍ കുടുംബത്തിലെ നാലു പേരെ കൊന്ന കേസിലെ ഏക പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ (39) പൊലീസ് കസ്റ്റഡിയില്‍വിട്ടു.ഡിസംബര്‍ അഞ്ച് വരെയാണ് ഉഡുപ്പി പ്രിൻസിപ്പല്‍ സിവില്‍ ആന്റ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ദീപ കസ്റ്റഡിയില്‍ വിട്ടത്.
ഈ മാസം 15ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 28 വരെയാണ് കോടതി പൊലീസിന് കൈമാറിയത്. ചോദ്യം ചെയ്യാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബുധനാഴ്ച പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.
മുൻ മഹാരാഷ്ട്ര പൊലീസും എയര്‍ ഇന്ത്യ ജീവനക്കാരനുമായ പ്രതിക്കെതിരെ ജനരോഷം തിളക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയില്‍ ഹാജരാക്കിയതും ഹിരിയടുക്കയിലെ ജില്ല ജയിലിലേക്ക് കൊണ്ടുപോയതും.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻ കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ (23), ഐനാസ്(21), അസീം (12) എന്നിവര്‍ ഈ മാസം 12നാണ് കൊല്ലപ്പെട്ടത്.