ഒടുവിൽ മറിയക്കുട്ടിക്കും, അന്നയ്ക്കും പെൻഷൻ ലഭിച്ചു; ഒരുമാസത്തെ തുക ബാങ്ക് ജീവനക്കാർ വീട്ടിലെത്തി കൈമാറി

കോട്ടയം: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിൽ യാചകസമരം നടത്തിയ മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെൻഷൻ ലഭിച്ചു. അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഒരു മാസത്തെ പെൻഷൻ കൈമാറി.  

ഇരുവരുടെയും പ്രതിഷേധം വലിയ രീതിയിൽ പൊതുസമൂഹം ഏറ്റെടുത്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, സുരേഷ് ഗോപി തുടങ്ങിയവർ മറിയക്കുട്ടിയെ സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ നൽകിയത്. ജുലൈ മാസത്തെ പെൻഷനാണ് നൽകിയത്.

read also…പെർമിറ്റ്ലംഘനത്തിന് 10000 രൂപ പിഴയടച്ചു, തമിഴ്‌നാട് ആർ.ടി.ഒ കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി

പെൻഷൻ ലഭിച്ചെങ്കിലും മറിയയുടെയും അന്നയുടെയും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഇത്രയും കാലമായി പെൻഷൻ മുടങ്ങികിടക്കുകയാണ്. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. മുഴുവൻ പെൻഷൻ തുകയും ലഭിക്കണം. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവർക്കെല്ലാവർക്കും വേണ്ടിയാണ് താൻ പ്രതിഷേധിച്ചത്. എല്ലാവർക്കും പെൻഷൻ ലഭ്യമാക്കണമെന്നും മറിയകുട്ടി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു