മസ്കത്ത്: ഒമാന്റെ മനോഹരമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഹിമാം ട്രയൽ റൺ റേസ് ദാഖിലിയ ഗവർണറേറ്റിൽ നവംബർ 23 മുതൽ 25വരെ നടക്കും. 62 രാജ്യങ്ങളിൽനിന്നുള്ള 600ലധികം മത്സരാർഥികൾ പങ്കെടുക്കും. ഈവർഷത്തെ ഹ്രസ്വ കമ്യൂണിറ്റി റേസുകളിൽ എല്ലാ പ്രായത്തിലുമുള്ള രണ്ടായിരത്തോളം പേരാണ് മാറ്റുരക്കുക.
പൈതൃക സ്മാരകങ്ങളിലൂടെയും ടൂറിസ്റ്റ് സൈറ്റുകളിലൂടെയും കടന്നുപോകുന്ന റേസ് ഒമാന്റെ അതുല്യമായ ഭൂപ്രദേശം അനുഭവിക്കാൻ ലോകമെമ്പാടുമുള്ള പ്രഫഷനലുകളെ ആകർഷിക്കുക എന്നതാണ് സ്പോർട്സ് ടൂറിസം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
നവംബർ 23ന് അൽ ഹംറയിലെ മനോഹരമായ പട്ടണത്തിൽനിന്നാണ് മത്സരം ആരംഭിക്കുക. ബിർകത്ത് അൽ മൗസിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഓട്ടക്കാർ ജബൽ അഖ്ദറിന്റെ സൗന്ദര്യത്തിലൂടെ യാത്ര ആരംഭിക്കും. 24ന് ബിർകത്ത് അൽ മൗസിൽ 55,20 കിലോമീറ്റർ റേസുകൾ നടക്കും. 20 കിലോമീറ്റർ ദൂര ഓട്ടക്കാർക്ക് ഒമാൻ ലാൻഡ്സ്കേപ്പുകളുടെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പുതിയ പാതയാണ് ഒരുക്കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു