ദുബൈ: ഗസ്സയിലെ 1000 കാൻസർ രോഗികളെ യു.എ.ഇയിൽ എത്തിച്ച് ചികിത്സിക്കുമെന്ന് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഗസ്സയിൽനിന്ന് പരിക്കേറ്റ കുട്ടികളുടെ ആദ്യ സംഘം ചികിത്സക്കായി അബൂദബിയിൽ എത്തിച്ചതിന് പിന്നാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ പ്രായക്കാരുമായ കാൻസർ രോഗികളെ ഈ പദ്ധതിയുടെ ഭാഗമായി ചികിത്സിക്കും. രോഗികളോടൊപ്പം കുടുംബാംഗങ്ങളെയും യു.എ.ഇയിലെത്തിക്കും.
ഗസ്സയിൽ ചികിത്സ ലഭിക്കുന്നത് പ്രയാസമായ സാഹചര്യത്തിലാണ് യു.എ.ഇ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. യുദ്ധാന്തരീക്ഷത്തിൽ വിവിധ ആശുപത്രികളിൽ അടിസ്ഥാന സൗകര്യമില്ലാത്ത സാഹചര്യമാണ് ഗസ്സയിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു