കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും റോബിൻ ബസ് തടഞ്ഞ് മോട്ടർ വാഹന വകുപ്പ്. തൊടുപുഴയിലെത്തുന്നതിന് മുൻപ് കോട്ടയം ഇടുക്കി അതിർത്തിയായ കരിങ്കുന്നത്ത് വെച്ചാണ് ബസ് എംവിഡി തടഞ്ഞത്.
പെർമിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയച്ചു. അതേസമയം പത്തനംതിട്ട– കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ ബസ് സര്‍വീസിനെ വെട്ടാന്‍ കെ.എസ്.ആര്‍.ടി.സി എ.സി ബസ് സര്‍വീസ് തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു