തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ ഇന്ന് ഓടില്ല. നാല് എണ്ണം ഭാഗികയും റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലേക്കാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഞായറാഴ്‌ചയിലെ 16604- തിരുവനന്തപുരം- മംഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ എന്നിവ പൂർണമായും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ
ഞായറാഴ്‌ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341 ) ഗുരുവായൂരിന് പകരം പുലർച്ചെ 5.20ന് എറണാകുളം ജങ്ഷനിൽ നിന്നാകും യാത്ര തുടങ്ങുക. തിരുവനന്തപുരം-മംഗളൂരു മലബാർ (16629) തിരുവനന്തപുരത്തിന് പകരം തിങ്കളാഴ്ച പുലർച്ചെ 2.40ന് ഷൊർണൂരിൽ നിന്നും ഗുരുവായൂർ-മധുര എക്സ്പ്രസ് (16328) ഗുരുവായൂരിന് പകരം രാവിലെ 7.45ന് ആലുവയിൽ നിന്നും യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് (16188) എറണാകുളത്തിന് പകരം തിങ്കളാഴ്ച പുലർച്ചെ 1.40ന് പാലക്കാട് നിന്നാകും യാത്ര ആരംഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു