കോട്ടയം: സിനിമ- സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്.
മീനടം കുറിയന്നൂർ സ്വദേശിയാണ് മരിച്ച വിനോദ് തോമസ്. രാവിലെ 11നാണ് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു. അര മണിക്കൂർ മുൻപാണ് മൃതദേഹം കണ്ടെത്തിയത്.
പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും ആരും പുറത്തിറങ്ങാതിരുന്നതോടെ വാഹനം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഹാപ്പി വെഡ്‌ഡിങ്, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു