തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിക്കുന്ന ബസ് സാധരണ ബസാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഫ്രിഡ്ജ്, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി ഇതൊന്നും ഇല്ലാത്ത ഒരു സാധാരണ ബസാണെന്ന് മന്ത്രി പറഞ്ഞു. ആകെ ഒരു വാഷ്റൂം മാത്രമാണ് വലിയ സംവിധാനം എന്ന നിലയില്‍ പറയാവുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ബസിലും ഉള്ളതു പോലെ സീറ്റ് ഉണ്ട്. സ്റ്റെപിന് ഉയര കൂടുതലുള്ളതുകൊണ്ട് ബസില്‍ കയറാന്‍ ഓട്ടോമാറ്റിക് സംവിധാനവും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നുവെന്ന പ്രാധാന്യം ബസിനുണ്ടെന്ന് മന്ത്രി പറഞ്ഞു. നവകേരള സദസിന് ശേഷം ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും ഇതൊരു സാധരണ ബസാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഇത്തരം പരപാടികള്‍ കാണുമ്പോള്‍ അങ്കലാപ്പിലാണെന്നും ഹാലിളക്കത്തിലാണെന്നും മന്ത്രി വിമര്‍ശിച്ചു.
read also കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നില്‍ ലളിതമായ കാരണങ്ങളെന്ന് ഇപി ജയരാജന്‍
നവകേരള സദസിന് ഉപയോഗിക്കുന്നതിനാല്‍ ബസിന് കളര്‍കോഡ് കൊടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ആ അധികാരം ഉപയോഗിച്ചു അത്രയൂള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. 35 ദിവസം കഴിയുമ്പോള്‍ സാധരണക്കാരന് ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു