പാലക്കാട്: നവകേരളത്തിനായുള്ള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാഗമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. വാഹനം ടെന്‍ഡര്‍ വിളിച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ കാലാവധി കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷം മ്യൂസിയത്തില്‍ വച്ചാല്‍ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച് വാഹനം എന്ന നിലയില്‍ കാണാന്‍ വേണ്ടി ലക്ഷക്കണിക്കിന് ആളുകള്‍ എത്തുമെന്നും ബാലന്‍ പറഞ്ഞു.
read also കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നില്‍ ലളിതമായ കാരണങ്ങളെന്ന് ഇപി ജയരാജന്‍
പ്രതിപക്ഷം നവകേരള സദസില്‍ നിന്ന് മാറി നില്‍ക്കേണ്ട ഗതികേടിലേക്ക് എത്തിയതാണ്. ഇപ്പോള്‍ മൂന്ന് പ്രതിപക്ഷ നേതാക്കളാണ് കേരളത്തിലുള്ളത്. ഉച്ചവരെ വിഡി സതീശന്‍, ഉച്ചക്ക് ശേഷം രമേശ് ചെന്നിത്തല, രാത്രി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണെന്നും ബാലന്‍ പരിഹസിച്ചു.
നവകേരള സദസ് എന്നത് ചരിത്ര സംഭവമാണ്. ചലിക്കുന്ന ക്യാബിനറ്റ് എന്നത് ഒരു പക്ഷേ ലോകചരിത്രത്തില്‍ ആദ്യമായിരിക്കും. ഇതിനെ തകര്‍ക്കാനാണ് ആഢംബര ബസ് എന്ന പ്രചാരണം നടത്തുന്നത് ഇനിയെങ്കിലും ഈ ആഢംബര ബസ് എന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും ബാലന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു