തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാര്‍ നവകേരള സദസുമായി സഹകരിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. ഏതെങ്കിലും യുഡിഎഫ് എംഎല്‍എമാര്‍ സഹകരിച്ചാല്‍ അവര്‍ക്ക് ഉള്ള ജനപിന്തുണ കൂടി പോകുമെന്നും എം എം ഹസ്സന് പറഞ്ഞു. എംഎല്‍എമാര്‍ സര്‍ക്കാര്‍ പരിപാടി നടക്കുമ്പോള്‍ പോകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ പരിപാടി കഴിയുമ്പോള്‍ അബദ്ധം പറ്റിയെന്ന് തിരിച്ചു പറയുമെന്ന് അദ്ദേഹം പ്രതികരിച്ചു.
സ്വകാര്യ സംഭാഷണം നടത്തുമ്പോള്‍ എന്തെങ്കിലും പറഞ്ഞതാണോ ഇവര്‍ പറയുന്നത്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അവര്‍ അങ്ങനെ ഒരു താല്പര്യം പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
read also ‘മിദ്ഹിലി’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഇന്ന് കര തൊടും; കനത്ത ജാഗ്രതാ നിർദ്ദേശം
യുഡിഎഫ് എംഎല്‍എമാര്‍ നവ കേരള സദസിനെത്തുമെന്നും മനസുകൊണ്ട് ഒപ്പം ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് എം എം ഹസന്റെ പ്രതികരണം.
നവകേരള ജനസദസ്സിന് ഇന്ന് കാസര്‍ഗോഡ് തുടക്കമാവുകയാണ്. ജനങ്ങളില്‍ നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്.
മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു