ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇന്ധനത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും അഭാവം മൂലം അസൗകര്യങ്ങള്‍ നേരിടുന്നതിനാല്‍ ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധമായും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറയുന്നു.
വെള്ളം, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ രോഗികളും അഭയാര്‍ത്ഥികളുമടക്കം 7,000 പേര്‍ ഉണ്ടെന്ന് അല്‍-ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പറഞ്ഞിരുന്നു.ഇത്‌നെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മേധാവി ഇങ്ങനെ ഒരു പ്രസ്ഥാവന നടത്തിയത്.
also read ഗാസയിലെ പോരാളികള്‍ തീര്‍ച്ചയായും വിജയിക്കും : ഹമാസ് നേതാവ്
വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 7 മുതല്‍ ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 11,470 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡാറ്റ ശേഖരിച്ച എന്‍ക്ലേവിന്റെ ആരോഗ്യ സംവിധാനത്തിന്റെ തകര്‍ച്ച കാരണം മരണസംഖ്യ ദിവസങ്ങളോളം അപ്ഡേറ്റ് ചെയ്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു