മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള മൂന്നുപേരെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടുന്നത്. 131 കിലോഗ്രാം ഹഷീഷ്, 40 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 12,900 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു