കൊച്ചി: ആലുവയില്‍ കൊലപ്പെട്ട അഞ്ചുവയസ്സുകാരിയെ കുടുംബത്തെ പണം തട്ടിയ സംഭവം. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് പൊലീസ്. പണം തിരിച്ചു കിട്ടിയതിനാല്‍ പരാതി ഇല്ലെന്ന നിലപാടിലാണ് പെണ്‍കുട്ടിയുടെ കുടുംബം. എന്നാല്‍ പണം തട്ടിയെടുത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
പണം തട്ടിയ വനിതാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ ചൂര്‍ണിക്കര പഞ്ചായത്ത് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചെങ്കിലും ഡിസിസി ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. കോണ്‍ഗ്രസ് നേതൃത്തത്തിന് ആകെ നാണക്കേടായ സംഭവത്തില്‍ കോണ്‍ഗ്രസ് സെക്രട്ടറി ഹസീന മുനീറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഭര്‍ത്താവ് പണം കൈപ്പറ്റിയത് അറിഞ്ഞിട്ടും പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഇടപെടാത്തത്തിന്റെ പേരിലാണ് മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഹസീന മുനീറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി മുനീര്‍ തടിയൂരി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു