ചന്ദ്രനും, മനുഷ്യന്‍ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹങ്ങളും മാത്രമല്ല ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങളും, ശൂന്യാകാശ വസ്തുക്കളും ഭൂമിയുടെ കാന്തിക മണ്ഡലത്തിനകത്ത് ഭൂമിയെ ചുറ്റുന്നുണ്ട്. അതിലൊന്നായി ‘ടൂള്‍ ബോക്‌സും’ ചുറ്റുന്നുണ്ട്. ഈ ടൂള്‍ ബോക്സ് ബഹിരാകാശത്തെത്തിയ വഴി എങ്ങനെയാണെന്നോ! നാസയുടെ ബഹിരാകാശ സഞ്ചാരിയായ ജാസ്മിന്‍ മോഗ്ബെലിയും, ലോറല്‍ ഒഹാരയും ബഹിരാകാശ നിലയത്തിന് പുറത്ത് ബഹിരാകാശ നടത്തത്തിനിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കയ്യില്‍ നിന്ന് വീണു പോയതാണ്
അന്ന് കൈവിട്ടുപോയ ഈ ടൂള്‍ ബോക്സ് ഇപ്പോള്‍ ബഹിരാകാശ നിലയത്തിന് കുറച്ച് മുകളിലായി ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ടൂള്‍ ബോക്സ് നല്ല രീതിയില്‍ തിളങ്ങുന്നതിനാല്‍ ഭൂമിയില്‍ നിന്ന് ബൈനോക്കുലറുകളുടേയും ദൂരദര്‍ശിനികളുടെയും സഹായത്തോടെ അത് കാണാനാവുമെന്ന് എര്‍ത്ത് സ്‌കൈ.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൂള്‍ ബോക്സിന്റെ സഞ്ചാര പാത മിഷന്‍ കണ്‍ട്രോള്‍ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. ബഹിരാകാശ നിലയത്തില്‍ പുറത്തുള്ള ക്യാമറകള്‍ ഉപയോഗിച്ചാണ് ടൂള്‍ ബോക്സ് കണ്ടെത്തിയത്. ബഹിരാകാശ നടത്തത്തില്‍ ബാക്കിയുള്ള ആവശ്യങ്ങള്‍ക്ക് ഇനി ഈ ടൂള്‍ ബോക്സ് ആവശ്യമില്ല. അത് ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറവാണെന്നും നിലയത്തിലുള്ളവര്‍ സുരക്ഷിതരാണെന്നും നാസ പറയുന്നു. ആര്‍ട്ടെമിസ് ദൗത്യത്തിലെ ചാന്ദ്രദൗത്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭാവി മനുഷ്യ-റോബോട്ടിക് പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായുള്ള പുതിയ സാങ്കേതിക വിദ്യകളുടെ പരീക്ഷണം ഉള്‍പ്പടെയുള്ള ദൗത്യങ്ങളുടെ ഭാഗമായാണ് മൊഗ്ബെലിയും ഒഹാരയും നിലയത്തിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു