അൽ ഖോബാർ: ഹ്രസ്വ സന്ദർശനാർഥം സൗദി അറേബ്യയിൽ എത്തിയ വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ കേട്ടേത്തിന് അൽഖോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം നൽകി. ഖോബാർ സെൻട്രോ റൊട്ടാന ഹോട്ടലിൽ നടന്ന പരിപാടി പ്രസിഡൻറ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മൂസ കോയ അതിഥിയെ പരിചയപ്പെടുത്തി. പരിപാടിയിൽ മിഡിലീസ്റ്റ് ചെർമാൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊവിൻസിലെ മറ്റു ഭാരവാഹികളായ സി.കെ. ഷഫീഖ്, അഷറഫ് ആലുവ, ഹുസ്ന ആസിഫ്, അഭിഷേക് സത്യൻ, ദിനേശ്, അപ്പൻ മേനോൻ, നവാസ് സലാവുദ്ദീൻ, ഷനൂബ് മുഹമ്മദ്, ഷംല നജീബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആസിഫ് താനൂർ സ്വാഗതവും ട്രഷറർ അജീം ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. ജോ. ട്രഷറർ ഗുലാം ഫൈസൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുസ്സലാം, ആസിഫ് കൊണ്ടോട്ടി, ദിലീപ് കുമാർ, അനു ദിലീപ് (വനിത ഫോറം സെക്രട്ടറി) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു