കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
മദ്യപാനത്തിന് ശേഷം വീണ്ടും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ ജയേഷ് കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ ജോഷിമാത്യുവിനെ ഉടനെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. എന്നാല്‍ അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു. പ്രതിയായ ജയേഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ആലക്കോട് ടൗണിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് പ്ലാസയില്‍ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് ജോഷിയ്ക്ക് കുത്തേറ്റത്. എന്നാല്‍ ആസൂത്രിതകൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കം പരിഹരിച്ച് സ്ഥലത്തേക്ക് ജോഷി മാത്യുവിനെ വിളിച്ചു വരുത്തുകയായിരുന്നു.