വിധിയില്‍ നൂറു ശതമാനം സംതൃപ്തിയെന്ന് പ്രോസിക്യൂഷന്‍ ; ആലുവ മാര്‍ക്കറ്റില്‍ പൂത്തിരി കത്തിച്ച്‌ തൊഴിലാളികള്‍

google news
V

chungath new advt

കൊച്ചി : ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധിശിക്ഷ നല്‍കിയ പോക്‌സോ കോടതി വിധിയില്‍ പരിപൂര്‍ണ്ണ സംതൃപ്തിയെന്ന് പ്രോസിക്യൂഷന്‍.

 

കേസിലെ പ്രധാന സാക്ഷികളായ ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. കേസില്‍ പെട്ടെന്ന് തന്നെ പ്രതിക്ക് ശിക്ഷ വാങ്ങുന്ന നിലയിലേക്ക് നടപടികളുമായി പോയ കേസിലെ അന്വേഷണ സംഘത്തിനും പലരും അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്.

ഇത്രയും ദിവസം ജയിലില്‍ കിടന്നിട്ടും പ്രതിക്ക് മാനസാന്തരം വന്നിട്ടില്ലെന്നും ഇയാള്‍ പുറത്തുവന്നാല്‍ സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കണിച്ചിരുന്നു. ഇതിനൊപ്പം സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി മുമ്ബും ചെയ്തിട്ടുണ്ടെന്നും പ്രായത്തിന്റെയോ മറ്റുള്ള കാര്യങ്ങള്‍ മാനദണ്ഡമാക്കി യാതൊരു കാരണവശാലും ശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഡല്‍ഹിയില്‍ സമാന കുറ്റകൃത്യം ചെയ്ത ശേഷമാണ് പ്രതി കേരളത്തില്‍ എത്തിയതെന്നും ഇവിടെയെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കുറ്റകൃത്യം ആവര്‍ത്തിച്ചതായൂം അതുകൊണ്ടു തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുന്നത് ഒഴിവാക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. നൂറു ദിവസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു പ്രതിയ്ക്ക് വധശിക്ഷ കോടതി നല്‍കിയത്. 

   

read also:ശിവഹരിയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷമാണ് ബിനു ജീവനൊടുക്കിയതെന്ന് പൊലീസ്

    

കേസില്‍ സാക്ഷിയായ താജുദ്ദീന്റെ നേതൃത്വത്തില്‍ ആലുവ മാര്‍ക്കറ്റില്‍ വിധി ആഘോഷിച്ചു. ഇത്തരം കുറ്റകൃത്യം ചെയ്യുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നായിരുന്നു ഇവരുടെ പ്രതികരണം. വിധിയില്‍ സന്തോഷമെന്നും പ്രതികരിച്ചു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആലുവയിലെ തൊഴിലാളികള്‍ വിധി ആഘോഷിച്ചത്. 28 കാരനായ പ്രതി സംഭവ ദിവസം കുട്ടിയുമായി പോകുമ്പോൾ തൊഴിലാളികള്‍ കണ്ടിരുന്നു. എന്നാല്‍ മകളാണെന്ന് മറുപടി നല്‍കിയതിനാല്‍ ഇവര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കേസന്വേഷണത്തില്‍ തൊഴിലാളികളുടെ മൊഴി നിര്‍ണ്ണായകമായി മാറുകയും ചെയ്തിരുന്നു. രാജ്യത്തിനുള്ള സന്ദേശമായിട്ടാണ് ആള്‍ക്കാരുടെ പ്രതികരണം.

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു