തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,545 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.
ദീപാവലി ആഘോഷ നാളുകളിൽ സ്വർണവില താരതമ്യേന താഴ്ന്ന നിരക്കിലായിരുന്നു. ഇത് കച്ചവടം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
read also നരാധമന് വധശിക്ഷ; ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് നീതി; അസഫാക് ആലത്തിന് തൂക്കുകയര്‍
ആഗോള വിപണിയിൽ സ്വർണവില തിരിച്ചുകയറുകയാണ്. സ്വർണം ഔൺസിന് 0.33 ശതമാനം വർദ്ധിച്ച്, 1,944 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിലെ മാറ്റം ഏകദേശം 0.97 ശതമാനത്തോളമാണ്. ആഗോള വിപണിയിൽ ആശങ്ക നിഴലിക്കുകയാണെങ്കിൽ സ്വർണവില വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു