മസ്കത്ത്: നാശനഷ്ടങ്ങൾ വരുത്തുകയും വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും അപഹരിക്കുകയും ചെയ്ത സംഭവത്തിൽ ആറു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. അറബ് രാജ്യക്കാരായ ആറുപേരെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡന്റാണ് പിടികൂടുന്നത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു