വാഷിങ്ടണ്‍: പരിശീലനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് യു.എസ് സൈനികര്‍ മരിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന്
മെഡിറ്ററേനിയന്‍ കടലിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് അമേരിക്കന്‍ സൈനികര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഞങ്ങളുടെ സുരക്ഷാ അംഗങ്ങള്‍ എല്ലാ ദിവസവും നമ്മുടെ രാജ്യത്തിനായി അവരുടെ ജീവിതം സമര്‍പ്പിക്കുന്നു. അമേരിക്കന്‍ ജനതയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ അവര്‍ റിസ്‌ക് എടുക്കുന്നു. അവരുടെ ധീരതയും നിസ്വാര്‍ത്ഥതയും അംഗീകരിക്കപ്പെടണ്ടതാണ്.’ ബൈഡന്‍ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അനുശോചനം രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു