ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ എത്തുന്നത്. ജയം രവി നായകനായ സൈറണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ആന്റണി ഭാഗ്യരാജാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‌കെയാണ്.
read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു
ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയുടെ നായികയായി ഇരൈവനെന്ന ചിത്രത്തില്‍ നയന്‍താരയാണ് വേഷിട്ടത്. ഇരൈവന്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ഗോഡ് എന്ന പേരില്‍ നയന്‍താരയുടെ ചിത്രം തെലുങ്കിലുമെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു