ആപ്പിള്‍ നല്ലതു തന്നെ, അപ്പോള്‍ ആപ്പിള്‍ തൊലിയോ? എന്നാല്‍ ആപ്പിളിനേക്കാള്‍ ഗുണമുണ്ട് ആപ്പിളിന്റെ തൊലിയ്ക്കും. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നു കളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലിവര്‍, കോളണ്‍, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്ക്ക് തടയാന്‍ കഴിയുമെന്ന് പബഠനങ്ങള് പറയുന്നു.