ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന തരത്തില്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎല്‍.അതുകൊണ്ടുതന്നെ ബിഎസ്എൻഎല്‍ പുറത്തിറക്കുന്ന ഓരോ പ്ലാനുകളും ജനകീയമായി മാറാറുണ്ട്. ഇത്തവണ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വാലിഡിറ്റി നല്കുന്ന പുതിയൊരു പ്ലാനാണ് ബിഎസ്എൻഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. 50 രൂപയില്‍ താഴെ മാത്രം റീചാര്‍ജ് ചെയ്താല്‍ 30 ദിവസം വരെയാണ് ഉപഭോക്താക്കള്‍ക്ക് വാലിഡിറ്റി ലഭിക്കുക. പ്ലാനുകളുടെ യഥാര്‍ത്ഥ നിരക്കിനെ കുറിച്ചും, മറ്റ് ഓഫറുകളെ കുറിച്ചും പരിചയപ്പെടാം.
30 ദിവസത്തെ വാലിഡിറ്റി ലഭിക്കാൻ ഉപഭോക്താക്കള്‍ 48 രൂപയ്ക്കാണ് റീചാര്‍ജ് ചെയ്യേണ്ടത്. ഈ പ്ലാനിന് കീഴില്‍ കോളിംഗ് സൗകര്യം ലഭ്യമാണ്. കോളുകള്‍ക്ക് മിനിറ്റിന് 20 പൈസ നിരക്കിലാണ് ഈടാക്കുക. ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ കോളിംഗ് മാത്രം ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന പ്ലാനാണ് 48 രൂപയുടെത്. അതേസമയം, ആക്ടീവ് ആയിട്ടുള്ള ഒരു അടിസ്ഥാന പ്ലാൻ ഉണ്ടെങ്കില്‍ മാത്രമാണ് 48 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളുടെ കോളിംഗ് ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്.